കുവൈത്ത് സിറ്റി: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കുവൈത്ത് മാനവിഭവശേഷി അതോറിറ്റി സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള സർട്ടിഫിക്കറ്റ് അനുവദിക്കുമെന്ന് അറിയിച്ചു. ഒക്ടോബർ മുതൽ ഇതിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അതോറിറ്റിയുടെ ഇലക്ട്രോണിക് ലിങ്ക് വഴി ഇതിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയിൽ തൊഴിലുടമയോ തതുല്യ അധികാരമുള്ള ആളോ ഒപ്പു വച്ചിരിക്കണം. ഏകീകൃത സർക്കാർ സേവന സംവിധാനമായ ‘ആഷൽ’ആപ്പ് വഴിയും ശമ്പള സർട്ടിഫിക്കറ്റിനു അപേക്ഷ സമർപ്പിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.