ഹിജാബ് വിഷയത്തിൽ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഭിന്നവിധി,

0
72

ന്യൂഡൽഹി: കർണാടകയിലെ  വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കാമോയെന്ന വിഷയത്തിൽ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഭിന്നവിധി. പത്തുദിവസം വാദംകേട്ട ശേഷം  ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ചാണ്  കേസിൽ ഭിന്നവിധി പ്രഖ്യാപിച്ചത്. ഹർജി മറ്റേതെങ്കിലും ബെഞ്ചിന് വിടണോ ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങൾ ചീഫ് ജസ്റ്റിസിന് വിട്ടു.

വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചത് ശരിവെച്ച ഹൈക്കോടതി വിധി ജസ്റ്റിസ് സുധാംശു ധൂലിയ റദ്ദാക്കിയപ്പോൾ ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിക്കെതിരായ ഹർജികൾ തള്ളിക്കൊണ്ടാണ് വിധി പ്രസ്താവിച്ചത്.

ഹിജാബ് ധരിക്കൽ ഇസ്ലാമിൽ നിർബന്ധമായ കാര്യമുള്ള കാര്യമല്ലെന്നും കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് നിരോധനം അനുവദിക്കുന്നുവെന്നും ജസ്റ്റിസ് ഗുപ്ത വ്യക്തമാക്കി.

ഇതിനോട് വിയോജിച്ചുകൊണ്ട് കർണാടക ഹൈക്കോടതി തെറ്റായ പാതയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ജസ്റ്റിസ് ധൂലിയ വ്യക്തമാക്കി. കർണാടക ഹൈക്കോടതിയുടെ വിധി റദ്ദാക്കുന്നതായും അദ്ദേഹം പറഞ്ഞു.