കുവൈത്ത് സിറ്റി: പുതുതായി തെരഞ്ഞെടുക്കപ്പെട്ട കുവൈത്ത് പാർലമെൻറ് അംഗങ്ങളുടെ ഉദ്ഘാടന സമ്മേളനം ഒക്ടോബർ 18 ന് നടക്കുമെന്ന് അസംബ്ലി സെക്രട്ടറി ജനറൽ അദെൽ അലോഘാനി വ്യാഴാഴ്ച അറിയിച്ചു. നേരത്തെ ഒക്ടോബർ 11 ആയിരുന്നു സെഷൻ നിശ്ചയിച്ചിരുന്നത്. നയതന്ത്രജ്ഞർക്ക് പുറമേ മുതിർന്ന ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും സാധാരണയായി പുതിയ സഭയുടെ ഉദ്ഘാടന സമ്മേളനത്തിലേക്ക് ക്ഷണിക്കാറുണ്ട്. ദേശീയ അസംബ്ലി സെക്രട്ടറിയേറ്റ് സംബന്ധിച്ച് ക്ഷണക്കത്തുകൾ നൽകി തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
ഒക്‌ടോബർ 11-നായിരുന്നു നിയമസഭയുടെ ഉദ്ഘാടന സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാൽ കാബിനറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ മൂലം പ്രധാനമന്ത്രിക്ക് മന്ത്രിസഭ രൂപീകരിക്കാൻ കൂടുതൽ സമയം അനുവദിക്കുന്നതിനായി സമ്മേളനം ഒരാഴ്ചത്തേക്ക് മാറ്റിവച്ച് അമീരി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.