കുവൈത്ത് സെൻട്രൽ ജയിലിൽ തീപ്പിടുത്തം

0
25

കുവൈത്ത്‌ സിറ്റി :  കുവൈത്തിലെ സെൻട്രൽ ജയിലിൽ തീപ്പിടുത്തം. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ നിരവധി തടവുകാർക്ക്‌ പരിക്കേറ്റു. തീപിടിത്തം മറ്റു വാർഡുകളിലേക്ക്‌ പടരുന്നത് തടഞ്ഞതിനാൽ വൻ അപകടം ഒഴിവായി. അഗ്നിശമന സേനാംഗങ്ങളുടെ നീണ്ട പരിശ്രമങ്ങൾക്ക്‌ ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടം സംഭവിച്ച സെല്ലിലെ തടവുകാരെ മറ്റു സെല്ലുകളിലേക്ക്‌ മാറ്റി.തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെ.അപകടം സംബന്ധിച്ച്‌ ആഭ്യന്തര മന്ത്രാലയം അടിയന്തിരമായി അന്വേഷണം ആരംഭിച്ചു.