അഭയാർത്ഥികൾക്കായി ഒരു ദിവസം കൊണ്ട് ഒരു ദശലക്ഷം ഡോളർ സമാഹരിച്ച് കുവൈത്തിലെ യൂട്യൂബർ

കുവൈത്ത് സിറ്റി: സിറിയ, ലെബനൻ, ഇറാഖ്, ജോർദാൻ എന്നിവിടങ്ങളിലെ അഭയാർഥികളെയും കുടിയിറക്കപ്പെട്ടവരെയും സഹായിക്കുന്നതിനായി  ഒരു ദിവസം കൊണ്ട് ഒരു മില്യൺ ഡോളർ സമാഹരിച്ച് കുവൈത്തിലെ യൂ ട്യൂബർ. അറബ് ലോകത്തെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ  അബോഫ്ലയെന്ന (  യഥാർത്ഥ പേര് ഹസൻ സുലൈമാൻ ) 23 കാരനാണ് മികച്ച മാതൃക സൃഷ്ടിച്ചത്.

യുഎൻ അഭയാർത്ഥി ഏജൻസി (യുഎൻഎച്ച്‌സിആർ) യുമായി ഏകോപിപ്പിച്ച് ആരംഭിച്ച അദ്ദേഹത്തിന്റെ ക്യാമ്പയിൻ  28 മണിക്കൂറിനുള്ളിൽ ഒരു മില്യൺ ഡോളർ സമാഹരിച്ചു.

 

സുമാരിയും സ്വദേശിയായ അബോഫ്ല വീഡിയോ ഗെയിമുകൾ അവലോകനം ചെയ്യുന്നതിനായി 2016 ലാണ്  സൈറ്റ്  ആരംഭിച്ചത്.