കുവൈത്ത് സിറ്റി: കുവൈത്തിനു പുറത്ത് ജനിച്ച കുഞ്ഞുങ്ങളെ രക്ഷിതാക്കൾക്ക് രാജ്യത്തേക്ക് കൊണ്ടുവരാൻ അനുവദിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ. പ്രവാസികൾക്ക് ഏറെ ആശ്വാസകരം ആകുന്ന വാർത്തയാണിത്. പ്രത്യേക സാഹചര്യങ്ങളിലുള്ളവർക്ക് അഭ്യന്തര മന്ത്രാലയം കുടുംബവിസ അനുവദിച്ചുതുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചട്ടില്ല. പുതിയ മന്ത്രിസഭ മന്ത്രിസഭ വന്നതിനുശേഷം കുടുംബവിസ അനുവദിക്കുന്ന വിലക്ക് പൂർണമായി മാറ്റുമെന്നാണ് സൂചന.
കഴിഞ്ഞ ആഗസ്റ്റിലാണ് പ്രവാസകൾക്ക് കുടുംബങ്ങളെ കൂടെ താമസിപ്പിക്കുന്നതിനുള്ള ആർട്ടിക്കിൾ 22 വിസ അനുവദിക്കുന്നത് നിർത്തലാക്കിയത് . അതേസമയം, ഡോക്ടർമാർക്കും യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർക്കും ഇതിൽ ഇളവ് നൽകിയിരുന്നു. വിസ വിതരണത്തിന് പുതിയ രീതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു റിപ്പോർട്ട്, കുടുംബ സന്ദർശന വിസയിൽ എത്തിയ നിരവധി വിദേശികൾ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാതെ രാജ്യത്തു തുടരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കുടുംബ സന്ദർശന വിസകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിയത്.