കുവൈത്ത് സിറ്റി : കുവൈത്തിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മുടിമുറിച്ച അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു ഇത് സംബന്ധിച്ച് വിദ്യാലയത്തിന് പരാതി നൽകിയത്. തുടർന്ന്, അധ്യാപികയോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് വിദ്യാലയം മാനേജ്മെൻറ് നോട്ടീസ് നൽകിയിരുന്നു. ഇവർ കുറ്റസമ്മതം നടത്തിയതിനെ തുടർന്നാണു മന്ത്രാലയം ഇവരെ ജോലിയിൽ നിന്നു പിരിച്ചു വിടാൻ തീരുമാനിച്ചതെന്നും വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് മന്ത്രാലയം പ്രാധാന്യം നൽകുന്നതെന്നും മുബാറക് അൽ-കബീർ എഡ്യൂക്കേഷണൽ സോൺ ഡയറക്ടർ മുഹമ്മദ് അയ്ദ് അൽ-അജ്മി അറിയിച്ചു. എല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ജീവനക്കാർ മന്ത്രാലയം നിഷ്കർശ്ശിച്ച നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുവാൻ പ്രതിജ്ഞാ ബദ്ധരാണെന്നും അദ്ദേഹം അറിയിച്ചു.
Home Middle East Kuwait വിദ്യാർത്ഥിനിയുടെ മുടി മുറിച്ച സംഭവം, അധ്യാപിക ജോലിയിൽ നിന്ന് പിരിച്ചുവിട്ടു