മന്ത്രിമാരെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി

0
38
kerala governor

ഗവർണർ ഭീഷണി ഉയർത്തിയ പോലെ  മന്ത്രിസഭയിലെ മന്ത്രിമാരെ മാറ്റാന്‍ അദ്ദേഹത്തിന് അധികാരമില്ലെന്ന് ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി പറഞ്ഞു. ഇക്കാര്യം ഭരണഘടനയില്‍ വ്യക്തമാണെന്നും പി.ഡി.ടി ആചാരി പറഞ്ഞു.ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന രീതിയില്‍ സംസാരിച്ചാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടി സ്വീകരിക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ മന്ത്രിമാര്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍  ട്വിറ്ററിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്. ഗവര്‍ണറുടെ പ്രസ്താവന രാജ്ഭവന്‍ പിആര്‍ഒയാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തത്.