ബിസിനസ് ആൻഡ് നെറ്റ്‌വർക്കിംഗ് ഇവന്റ്’ സംഘടിപ്പിച്ചു

0
14

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി, കുവൈത്ത്, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലുമായി (ഐബിപിസി) സഹകരിച്ച്  ഒക്ടോബർ 17 ന്  ‘ബിസിനസ് ആൻഡ് നെറ്റ്‌വർക്കിംഗ് ഇവന്റ്’ സംഘടിപ്പിച്ചു. ഇനിയും കുവൈത്തും തമ്മിലുള്ള കൂടുതൽ വ്യാപാര സാധ്യതകൾ കണ്ടെത്തുന്നതിനായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷന്റെ (FIEO)  20 അംഗ ബിസിനസ്സ് പ്രതിനിധി സംഘം കുവൈത്തിലെത്തിയതിനോട് അനുബന്ധിച്ചാണ് ഇത്.  ഒക്ടോബർ 16 മുതൽ  ഒക്ടോബർ 19 വരെ യാ ണ് സംഘം കുവൈത്ത് സന്ദർശിക്കുന്നത്.

കുവൈത്തും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി എംബസിയുടെ പിന്തുണയോടെ   കാർഷിക ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, ഓർഗാനിക് കെമിക്കൽസ്, ഇരുമ്പ്  സ്റ്റീൽ, പ്ലാസ്റ്റിക് സാധനങ്ങൾ, ഇലക്ട്രിക്കൽ മെഷിനറി  ഓട്ടോമോട്ടീവ് സ്പെയർ പാർട്സ് ഈ മേഖലകളിൽ പുതിയ അവസരങ്ങൾ കണ്ടെത്തുവാനാണ് ലക്ഷ്യമിടുന്നത് 

3കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി  സിബി ജോർജിനെ പ്രതിനിധീകരിച്ച് ഫസ്റ്റ് സെക്രട്ടറി (കൊമേഴ്‌സ്) ഡോ. വിനോദ് ഗെയ്‌ക്‌വാദാണ് സംഘത്തെ സ്വാഗതം ചെയ്തത്. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നും 2021-22ൽ 400 ബില്യൺ ഡോളറിന്റെ  കയറ്റുമതിയുടെ പുതിയ റെക്കോർഡോടെ യുകെയെ മറികടന്ന് ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ് കെട്ടിപ്പടുക്കുക മാത്രമല്ല, ബന്ധങ്ങൾ സൃഷ്ടിക്കുന്നതിൽ അടിസ്ഥാനമാക്കിയാണ് കുവൈറ്റിലേക്കുള്ള പ്രതിനിധിസംഘം രൂപീകരിച്ചതെന്ന് FIEO പ്രതിനിധി സംഘത്തലവൻ പരേഷ് കാന്തിലാൽ മേത്ത പറഞ്ഞു .

വിവിധ മേഖലകളിലുടനീളമുള്ള ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങൾക്കായി  ഒരു ഓൺലൈൻ ബിസിനസ് പോർട്ടൽ വികസിപ്പിക്കുന്നതിനുള്ള ചരിത്രപരമായ ഒരു ചുവടുവെപ്പ് FIEO  സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ബിസിനസ് പോർട്ടൽ, ഒരു ബിസിനസ്സ് ട്രേഡിംഗ് പോർട്ടൽ മാത്രമല്ല, സംയുക്ത സംരംഭം, പങ്കാളിത്തം, നിക്ഷേപം തുടങ്ങിയ ബിസിനസ്സ് ഇടപെടലുകൾക്കായി ഒരു വലിയ സ്പെക്ട്രം ഓപ്ഷനുകളും ഇത് വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

പരിപാടിയിൽ, കുവൈത്ത് വിപണിയുടെ വിവിധ വ്യാപാര സാധ്യതകളും സാമ്പത്തിക സാധ്യതകളും എടുത്തുകാണിച്ചുകൊണ്ട് സെക്കൻഡ് സെക്രട്ടറി (കൊമേഴ്സ്)  അഞ്ചിത കേത്വാസ് വിശദമായ അവതരണം നടത്തി. ഇന്ത്യൻ ബിസിനസ് പ്രമോഷൻ കൗൺസിൽ (ഐബിപിസി) വൈസ് ചെയർമാൻ കൈസർ ഷാക്കിർ ഇന്ത്യൻ കയറ്റുമതിക്കാർക്ക് കുവൈറ്റ് വിപണിയിൽ ലഭ്യമായ അവസരങ്ങളെക്കുറിച്ച് അവലോകനം നടത്തി. FIEO പ്രതിനിധികളുടെ ബിസിനസ് പ്രൊഫൈൽ പ്രദർശിപ്പിക്കുന്ന ഒരു അവതരണവും ചടങ്ങിലുണ്ടായിരുന്നു.

പരിപാടിയിൽ കുവൈറ്റ്, ഇന്ത്യൻ വ്യവസായികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.  ഇവന്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, എംബസിയുടെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ ഹാൻഡിലുകളും സന്ദർശിക്കുക.