കബ്ദ് ഹെൽത്ത് സെന്ററിന് അനുമതി

0
31

കുവൈത്ത് സിറ്റി: കബ്ദ് ഹെൽത്ത് സെന്റർ നിർമ്മാണത്തിന് ടെൻറർ നൽകാൻ  ആരോഗ്യ മന്ത്രാലയത്തിന് റെഗുലേറ്ററി അതോറിറ്റിയിൽ നിന്ന് അനുമതി. പ്രവാസി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന പ്രദേശമാണിത്. അതുപോലെ ഔദ്യോഗിക അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഈ പ്രദേശത്തേക്ക് വരുന്ന സന്ദർശകരും ധാരാളമാണ് എന്നിരിക്കെ  ഇവിടെ  മികച്ച മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കേണ്ടതുണ്ടെന്നാണ് അധികൃതർ വിശദീകരിക്കുന്നത് .