ശശി തരൂരിന് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത് കേരളത്തില്‍ നിന്നെന്ന് സൂചന. സംസ്ഥാനത്ത് ആകെ പോള്‍ ചെയ്ത വോട്ടുകളിൽ പകുതിയോളവും തരൂര്‍ നേടിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വസ്തുത ഇതാണെങ്കിൽ, എ കെ ആന്റെണിയും കെ സി വേണുഗോപാലും കെ സുധാകരനും വി ഡി സതീശനും ഉള്‍പ്പെടുന്ന ഔദ്യോഗിക പക്ഷം നേതാക്കളെല്ലാം തരൂരിനെ എതിർത്തിട്ടും അദ്ദേഹത്തിന് വലിയ പിന്തുണ ലഭിച്ചത്കേരളത്തിലെ ഔദ്യോഗിക നേതൃത്വത്തിന് വലിയ തിരച്ചടിയാണ്. കൊടിക്കുന്നില്‍ സുരേഷിനെപ്പോലുള്ളവര്‍ അദ്ദേഹത്തിനെതിരെ പരസ്യമായാണ് രംഗത്ത് വന്നിരുന്നത്. എന്നിട്ടും കേരളത്തില്‍ നിന്നുള്ള 300 ലധികം പ്രതിനിധികളില്‍ പകുതിയോളം പേര്‍ തരൂരിന് വോട്ടു ചെയ്തുവെന്നത് തരൂര്‍ വിരുദ്ധര്‍ക്ക് വലിയ തിരിച്ചടിയാണ്