സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കാടതി റദ്ദാക്കി

0
32

ലൈംഗീക പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കാടതി റദ്ദാക്കി.  പരാതിക്കാരിയായ യുവതിയും സംസ്ഥാന സര്‍ക്കാരും,  കോഴിക്കോട് സെഷന്‍ കോടതി വിധിക്കെതിെര നല്‍കിയ അപ്പീലിലാണ് ഉത്തരവ്. സിവിക് ചന്ദ്രൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശം നൽകി.

പ്രായാധിക്യം പരിഗണിച്ച് സിവിക് ചന്ദ്രന് നേരത്തെ കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വസ്ത്രധാരണവുമായി ബന്ധപ്പെട്ടു സെഷൻസ് കോടതി നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു.

കോഴിക്കോട് സെഷൻസ് കോടതിയുടെ ‘ലൈംഗിക പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രം’ എന്ന പ്രയോഗം പിന്നാലെ ഹൈക്കോടതി നീക്കംചെയ്യുകയും ചെയ്തു.

ഏപ്രിൽ 17-ന് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിയോട് അതിക്രമം കാട്ടിയെന്നാണ് പരാതി. ഇതേത്തുടർന്ന് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തിരുന്നു.