മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ഫഹാഹീലെയും, ദജീജ് ലെയും നവീകരിച്ച ഷോറൂമുകൾ പ്രവർത്തനം പുനരാരംഭിച്ചു

0
26

ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില്ബ്രാന്ഡായ മലബാര്ഗോള്ഡ് & ഡയമണ്ട്, ഫഹാഹീല്മക്ക സ്ട്രീറ്റിലും, ദജീജിലെ ലുലു ഹൈപ്പര്മാര്ക്കറ്റിലുമായി രണ്ട് ഷോറൂമുകള്നവീകരിച്ച് പുനരാരംഭിച്ചു. നവീകരിച്ച ഷോറൂമുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മലബാര്ഗോള്ഡ് & ഡയമണ്ട്സ് പുതുതായി പുറത്തിറക്കിയ ഉത്സവകാല ആഭരണ ശേഖരത്തിന്റെ എക്സ്ക്ലൂസീവ് പ്രദര്ശനം കാണാന്രണ്ട് ഷോറൂമുകളിലും നിരവധി ആഭരണ പ്രേമികളാണ് എത്തിച്ചേര്ന്നത്.   

നവീകരിച്ച് പുനരാരംഭിച്ച ഫഹാഹീല്‍, ദജീജ് ഷോറൂമുകളില്മലബാര്ഗോള്ഡ് & ഡയമണ്ട്സിന്റെ വിവിധ ഉപ ബ്രാന്ഡുകളായ മൈന്‍, ഇറ, വിറാസ്, എത്നിക്സ്, പ്രെഷ്യ, ഡിവൈന്‍, സ്്റ്റാര്ലെറ്റ് എന്നിവയിലുടനീളം വൈവിധ്യമാര്ന്ന ആഭരണ ശേഖരങ്ങള്പ്രദര്ശിപ്പിച്ചിട്ടുണ്ട്. സ്വര്ണ്ണം, വജ്രം, അമൂല്ല്യ രത്നങ്ങള്എന്നിവയില്രൂപകല്പ്പന ചെയ്ത പരമ്പരാഗത ആഭരണങ്ങള്‍, ആധുനിക ആഭരണങ്ങള്‍, ഡെയ്ലി വെയര്‍, കിഡ്സ് ജ്വല്ലറി ആഭരണങ്ങള്എന്നിവയുള്പ്പെടുന്ന 20 രാജ്യങ്ങളില്നിന്നുള്ള 30,000ലധികം ആഭരണ ഡിസൈനുകള്നവീകരിച്ച ഷോറൂമുകളില്ഒരുക്കിയിട്ടുണ്ട്

 

ഉപഭോക്താക്കള്ക്ക് മികച്ചതും, ആസ്വാദ്യകരവുമായ ഷോപ്പിങ്ങ് അനുഭവം നല്കുന്നതിന്റെ ഭാഗമായാണ് ഫഹാഹീലിലെയും, ദജീജിലെയും ഷോറൂമുകള്നവീകരിച്ച് പുനരവതരിപ്പിച്ചിരിക്കുന്നതെന്ന് മലബാര്ഗോള്ഡ് & ഡയമണ്ട്സ് സോണല്ഹെഡ് അഫ്സല്ഖാന്പറഞ്ഞു. ഞങ്ങള്നടത്തിയ എക്സ്ക്ലൂസീവ് ആഭരണ പ്രദര്ശനം വന്വിജയമായത്, കുവൈത്തിലെ ജനങ്ങള്ക്കിടയില്മലബാര്ഗോള്ഡ് & ഡയമണ്ട്സിനുളള സ്വീകാര്യതയുടെ തെളിവാണ്. വിശ്വസ്തരായ ഉപഭോക്താക്കള്പ്രകടിപ്പിക്കുന്ന ആത്മാര്ത്ഥമായ പിന്തുണയാണ് മേഖലയിലെ ബ്രാന്ഡിന്റെ വിജയ പ്രയാണത്തിന് കാരണമെന്നും, അതില്ഉപഭോക്താക്കളോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും അഫ്സല്ഖാന്വ്യക്തമാക്കി

 

മലബാര്ഗോള്ഡ് & ഡയമണ്ട്സ് പുറത്തിറക്കിയിരിക്കുന്ന ഉത്സവ സീസണിലെ ഓഫറുകള്ക്കൊപ്പം, സ്വര്ണ്ണാഭരണങ്ങളും, വജ്രാഭരണങ്ങളും വാങ്ങുമ്പോള്ഉപഭോക്താക്കള്ക്ക് ഉറപ്പായും സ്വര്ണ്ണ നാണയങ്ങള്സമ്മാനമായി ലഭിക്കും. 420 കുവൈത്ത് ദിനാര്വിലയുള്ള വജ്രാഭരണങ്ങളോ, അമൂല്ല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്ഉപഭോക്താക്കള്ക്ക് ഒരു ഗ്രാം സ്വര്ണ്ണ നാണയവും, 250 കുവൈത്ത് ദിനാര്വിലയുള്ള വജ്രാഭരണങ്ങളോ, അമൂല്ല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍, അര ഗ്രാം സ്വര്ണ്ണ നാണയവും ലഭിക്കും. 2022 ഒക്ടോബര്‍ 23 വരെയാണ് ഓഫറിന്റെ കാലാവധി.

 

മലബാര്ഗോള്ഡ് & ഡയമണ്ട്സിന്റെ വിവിധ ഉപ ബ്രാന്ഡുകളായ മൈന്‍, എറ, പ്രെഷ്യ, വിറാസ്, ഡിവൈന്എന്നിവയിലുടനീളം ആകര്ഷകമായ ഡിസൈനുകള്ഉള്ക്കൊള്ളുന്ന ഉത്സവകാല ആഭരണ ശേഖരണത്തിന്റെ ഒരു പ്രത്യേക നിരയും സീസണില്അവതരിപ്പിച്ചിട്ടുണ്ട്. 22K, 18K സ്വര്ണ്ണം, വജ്രം, അമൂല്ല്യ രത്നങ്ങള്എന്നിവയിലെല്ലാം ഡിസൈനുകള്ലഭ്യമാണ്.