കാർ വാഷ് സ്ഥാപനത്തിൽ സ്ഫോടനം

0
25

കുവൈത്ത്‌ സിറ്റി :   ഫഹാഹീൽ ഒരു കാർ വാഷ്‌ സ്ഥാപനത്തിൽ  സ്ഫോടനം. രാവിലെ ഉണ്ടായ സ്ഫോടനത്തിൽ സ്ഥാപനത്തിന്റെ ഭിത്തികളും മേൽക്കൂരയും തകർന്നു. ഫഹാഹീൽ, മംഗഫ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേന വിഭാഗം എത്തി അടിയന്തര നടപടികൾ സ്വീകരിച്ചു  .തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനം കഴുകാൻ ഉപയോഗിക്കുന്ന ഒരു സ്റ്റീം കംപ്റസറാണു സ്ഫോടനത്തിനു കാരണമായതെന്ന് കണ്ടെത്തി.