ആയുർവേദ ദിനം സംഘടിപ്പിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി

0
40

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഏഴാമത് ആയുർവേദ ദിനം സംഘടിപ്പിച്ചു.  സാംസ്കാരിക വിഭാഗം ഫസ്റ്റ് സെക്രട്ടറി ഡോ. വിനോദ് ഗെയ്ക്വാദ് പരിപാടി ഉദ്ഘാടനം ചെയ്തു . ഇന്ത്യ സ്ഥാനപതി സിബി ജോർജിന്റെ പേരിൽ ആശംസകൾ നേർന്ന അദ്ദേഹം,  ‘ഹർ ദിൻ ഹർ ഘർ എന്നതാണ് ഇത്തവണത്തെ  ആയുർവേദ ദിനത്തിന്റെ കേന്ദ്ര പ്രമേയം എന്നും പറഞ്ഞു.

തൻറെ പ്രസംഗത്തിൽ പ്രധാനമന്ത്രിയുടെ വാക്കുകളെ അദ്ദേഹം പരാമർശിച്ചു – ഇന്ത്യയ്ക്ക് സമ്പന്നമായ ഒരു പാരമ്പര്യമുണ്ട്. ആയിരക്കണക്കിന് വർഷങ്ങളായി പ്രകൃതിയെ ആരാധിക്കുന്നു. വെള്ളം, ഭൂമി, വായു തുടങ്ങി എല്ലാറ്റിന്റെയും പ്രാധാന്യം നമ്മുടെ വേദങ്ങളിലുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ആയുർവേദവും യോഗയും എംബസിയുടെ സുപ്രധാന ഘടകമായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.