ധന മന്ത്രി കെ എന്‍ ബാല ഗോപാലിനെ സ്ഥാനത്ത് നിന്ന് നീക്കമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബാലഗോപാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതിലുള്ള അതൃപ്തി അദ്ദേഹം മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചു.തന്നെ അപമാനിക്കുന്ന തരത്തില്‍ കെ എന്‍ ബാലഗോപാല്‍ പ്രസംഗിച്ചെന്നും ഗവര്‍ണര്‍ കത്തില്‍ ആരോപിച്ചു. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നതിനിടയിലാണ് ഈ അസാധാരണ നീക്കം.
തന്നെ ആക്ഷേപിച്ചാല്‍ മന്ത്രിമാരെ പുറത്താക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ മുമ്പ് പറഞ്ഞിരുന്നു. മന്ത്രിമാരോടുള്ള തന്റെ പ്രീതി പിന്‍വലിക്കുമെന്നാണ് ട്വീറ്റിലൂടെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ച് മന്ത്രിമാരെ നിയമിക്കേണ്ടത് ഗവര്‍ണറാണെന്നും ഗവര്‍ണറുടെ സമ്മതി ഉള്ളിടത്തോളം മന്ത്രിമാര്‍ക്ക് പദവിയില്‍ തുടരാമെന്നുമാണ് ഭരണഘടനയുടെ 164-ാം അനുച്ഛേദത്തില്‍ പറയുന്നത്. ഇത് അടിസ്ഥാനമാക്കിയാണ് ഗവര്‍ണറുടെ ഭീഷണി.