കുവൈത്ത് സിറ്റി: 3,053 വ്യക്തികളുടെ പൗരത്വം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച് കുവൈറ്റ്. ഇതിൽ 3,035 സ്ത്രീകളും ഉൾപ്പെടുന്നു. വ്യത്യസ്തമായ അഞ്ച് ഉത്തരവുകളാണ് കുവൈറ്റ് അധികാരികൾ പുറപ്പെടുവിച്ചത്. ഈ അഞ്ച് ഉത്തരവുകൾക്ക് പുറമെ ഏഴ് വ്യക്തികളുടെ കുവൈത്ത് പൗരത്വ സർട്ടിഫിക്കറ്റ് പിൻവലിക്കാനും മന്ത്രി സഭ തീരുമാനിച്ചു. ഈ വ്യക്തികളിൽ നിന്ന് ആശ്രിതത്വത്തിലൂടെ പൗരത്വം നേടിയ ഏതൊരു വ്യക്തിക്കും അവരുടെ പൗരത്വം ഇതോടെ റദ്ദാക്കപ്പെടും.