കുവൈറ്റിൽ വാഹന വ്യാപാര സ്ഥാപനങ്ങളിൽ വിപുലമായ പരിശോധന

കുവൈറ്റ് സിറ്റി: വാണിജ്യ-വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി സഹകരിച്ച്, നിരവധി ഓട്ടോമൊബൈൽസ് സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ലീസിംഗ് കമ്പനികളിലും വാഹന വ്യാപാരം നടത്തുന്ന കമ്പനികളുടെ ഓഫീസുകളിലും വിപുലമായ പരിശോധന നടത്തിയതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. പ്രശസ്തമായ കാർ വ്യാപാര സ്ഥാപനത്തിൻറെ ഓഫീസ് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട വാണിജ്യ മന്ത്രാലയ തീരുമാനത്തിന് സമാന്തരമായാണ് ഇപ്പോൾ നടക്കുന്ന പരിശോധനകൾ എന്ന ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

ഇതുവരെയുള്ള പരിശോധനയിൽ ഈ സ്ഥാപനങ്ങൾ കള്ളപ്പണം വെളുപ്പിച്ചതുമായോ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം നൽകിയതുമായ ബന്ധപ്പെട്ട നിയമലംഘനങ്ങൾ ഒന്നും നടത്തിയിട്ടില്ല എന്ന് അധികൃതർ വ്യക്തമാക്കി