ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഗോവ സ്റ്റേറ്റ് ഫെസിലിറ്റേഷൻ

0
36

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ,  ഒക്ടോബർ 26-ന് ഗോവ സ്റ്റേറ്റ് ഫെസിലിറ്റേഷൻ ഇവന്റ് സംഘടിപ്പിച്ചു. ടൂറിസം, നിക്ഷേപ സാധ്യതകൾ എന്നിവ  അടിസ്ഥാനമാക്കിയായിരുന്നു ഇത് .

കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജിനെ പ്രതിനിധീകരിച്ച് ഫസ്റ്റ് സെക്രട്ടറി (കൊമേഴ്‌സ്) ഡോ. വിനോദ് ഗെയ്‌ക്‌വാദ്ഉദ്ഘാടന പ്രസംഗം നടത്തി.  ഇന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഗോവ  പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമ്മിശ്ര ലോക മാണെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരത്തിന് പുറമെ ഐടി, ബിടി, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ വിജ്ഞാനാധിഷ്ഠിത വ്യവസായ ലക്ഷ്യസ്ഥാനങ്ങൾക്കും കേന്ദ്രമാകും ഇവിടമെന്ന് അദ്ദേഹം പറഞ്ഞു.

, ഗോവ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ്, ഗോവ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രൊമോഷൻ ബോർഡ്, ഗോവ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ എന്നിവർ പരിപാടിയിൽ വിശദമായ വെർച്വൽ അവതരണം നടത്തി.

ഗോവയിലെ വിനോദസഞ്ചാരത്തിന്റെ വിവിധ വശങ്ങളെ കേന്ദ്രീകരിച്ചുള്ള വീഡിയോ അവതരണവും കലാപ്രകടനങ്ങളും  പരിപാടിയിൽ ഉണ്ടായിരുന്നു.