കുവൈത്ത് സിറ്റി : മോശം പെരുമാറ്റം, അടിപിടി തുടങ്ങിയ കേസുകളിൽപ്പെടുന്ന പ്രവാസികളെ ഉടൻ നാടുകടത്തും. കൂടാതെ പിന്നീട് കുവൈത്തിലേക്ക് വരാൻ ഇവർക്ക് ആജീവാനന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഹവല്ലി, മഹബൂല സാൽമിയ,റിഗായ് മുതലായ മേഖലകളിൽ അക്രമങ്ങൾ നിത്യ സംഭവമായി മാറിയ സാഹചര്യത്തിലാണ് നടപടി.കേസുകളിൽ മന്ത്രാലയത്തിൽ നിന്നോ അണ്ടർസെക്രട്ടറിയിൽ നിന്നോ പ്രത്യേക അനുമതി ആവശ്യമില്ല.സമഗ്രാന്വേഷണങ്ങൾക്ക് ശേഷമായിരിക്കും നാട് കടത്തൽ നടപ്പിലാക്കുക എന്നതിനാലാണ് ഇതെന്നും മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
.