ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഹൗസ് ഇന്ന്

0
26

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഹൗസ് ഇന്ന് (നവംബർ 2) ബുധനാഴ്ച നടക്കും.  എംബസിയിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ഓപ്പൺ ഹൗസ്

രാവിലെ 10 മണി മുതൽ 11 30 വരെയാണ് രജിസ്ട്രേഷൻ നടത്താവുന്നത്. കോവിഡിന് എതിരായ വാക്സിനേഷൻ പൂർത്തീകരിച്ച കുവൈറ്റിലെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും പരിപാടിയിൽ പങ്കെടുക്കാം

നിർദ്ദിഷ്ട പ്രശ്‌നങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർ പേരു വിവരങ്ങൾക്കൊപ്പം, പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, കുവൈറ്റിലെ ബന്ധപ്പെടാനുള്ള നമ്പർ, വിലാസം എന്നിവ സഹിതം kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ മുൻകൂട്ടി അയ്ക്കുക.