കുവൈത്ത് സിറ്റി: സാമൂഹ്യകാര്യ മന്ത്രി മായ് അൽ-ബാഗ്ലി സഹകരണ മേഖല അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അഹ്മദ് അൽ-എനെസിയെ പുറത്താക്കി. അദ്ദേഹത്തിന്റെ ചുമതലകൾ സോഷ്യൽ ഡെവലപ്‌മെന്റ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സേലം അൽ-റാഷിദിക്ക് നൽകി. നസീം കോ-ഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പിലെ അനിഷ്ട സംഭവങ്ങൾ കണക്കിലെടുത്താണ് നടപടി എന്നാണ് സൂചന. സഹകരണ തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കുന്നതിനും സംഘടിപ്പിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം പുതിയ സംവിധാനം വിഭാവനം ചെയ്തു.അതോടൊപ്പം സഹകരണ മേഖലയെ നവീകരിക്കുന്നതിനായി വരും ദിവസങ്ങളിൽ ചില തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.