കുവൈത്ത് സിറ്റി: 2022ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കുവൈത്തിൽ സ്വർണ്ണ ഉപഭോഗം എട്ട് ശതമാനം വർദ്ധിച്ചതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ ആഭരണങ്ങൾക്കുള്ള ഡിമാൻഡ് ഏകദേശം 10.8 ടൺ ആയി, 2021 ൽ ഇത് 10 ടണ്ണായിരുന്നു.സെപ്തംബർ 30 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ മൊത്തം സ്വർണ നാണയങ്ങളുടെ ആവശ്യം കഴിഞ്ഞ വർഷത്തേതിൽ നിന്ന് 22.2% വർധിച്ചു. മുൻവർഷം ഇതേ കാലയളവിൽ കാലയളവിലെ 2.7 ടൺ ആയിരുന്നെങ്കിൽ ഇപ്പോഴത് 3.3 ടണ്ണായി.