കോവിഡ് വ്യാപനം; 3 മാസത്തിനുള്ളിൽ 31,000 ശസ്ത്രക്രിയകൾ റദ്ദാക്കി

0
23

കുവൈത്ത് സിറ്റി : കോവിഡ വ്യാപനത്തെ തുടർന്ന്  കഴിഞ്ഞ 3 മാസത്തിനിടെ 31,000 ശസ്ത്രക്രിയകൾ കുവൈത്തിൽ റദ്ദാക്കിയതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇവ പുന ക്രമീകരിക്കുന്നതിനും പൂർത്തീകരിക്കുന്നതിനും ഒരു വർഷത്തോളം വേണ്ടിവരും എന്നാണ് മന്ത്രാലയ അധികൃതർ വ്യക്തമാക്കിയത്. ആശുപത്രികളിലെ ഐസിയു യൂണിറ്റുകളിൽ ഭൂരിഭാഗവും കോവിഡ് രോഗികൾ ഉള്ളതിനാലാണ് ഈ പ്രയാസം നേരിടുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രക്രിയകൾ പൂർണ്ണ ശേഷിയിൽ ആരംഭിക്കാൻ സമയമെടുത്തേക്കും.

മന്ത്രാലയവുമായി ബന്ധപ്പെട്ട ആശുപത്രികളിലെ വാക്സിനേഷൻ യൂണിറ്റുകൾ മെഡിക്കൽ, നഴ്സിംഗ്, ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾക്കായി  ഞായറാഴ്ച മുതൽ വാക്സിനേഷൻ കോവിഡ് പ്രതിരോധ വാക്സിനേഷൻ കാമ്പെയ്‌നുകൾ പുനരാരംഭിക്കും.

കുവൈത്തിലെ പള്ളികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ വാക്സിനേഷൻ പൂർത്തിയാവുകയും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആരുടെ കുത്തിവെപ്പ് തുടരുന്നുമുണ്ട്. ഇതോടെ രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണം 800,000 ൽ എത്തിയെന്നും റമദാൻ അവസാനത്തോടെ ഇത് ദശലക്ഷം ആകുമെന്നും അധികൃതർ അറിയിച്ചു