കുവൈത്ത് സിറ്റി: നേരത്തെ നാടുകടത്തിയവർ തിരികെ കുവൈത്തിലേക്ക് വരുന്നത് തടയുന്നതിനായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും തുറമുഖ അതിർത്തികളിലും ബയോമെട്രിക് സംവിധാനം നടപ്പിലാക്കും. 2023 ഓടെ ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. മുഖം, കൈവിരലടയാളം, കണ്ണിലെ ഐറിസ്, ഇലക്ട്രോണിക് സിഗ്നേച്ചർ എന്നിവ പരിശോധിക്കുന്നതിനുള്ള നൂതന ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഫോറൻസിക് എവിഡൻസ്, ഇൻഫർമേഷൻ സിസ്റ്റംസ് ഡിപ്പാർട്ട്‌മെന്റുകൾ ഇതിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നും റിപ്പോർട്ടിലുണ്ട്
Home Middle East Kuwait 2023ന്റെ തുടക്കത്തിൽ കുവൈത്ത് എയർപോർട്ടിലും അതിർത്തികളിലും ബയോമെട്രിക് പരിശോധന സംവിധാനം നടപ്പിലാക്കും