312 കൊറോണാ കേസുകൾ റിപ്പോർട്ട് ചെയ്തു

കുവൈത്ത് സിറ്റി: 24 മണിക്കൂറിനിടെ കുവൈത്തിൽ പുതിയ 312 കൊറോണാ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 152027 ആയി. 273 പേർ ഇന്ന് രോഗ മുക്തരായി ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 147784ആയി. ഇന്ന് കോവിഡ് മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു