അർജന്റീനയ്ക്കെതിരായ ചരിത്രവിജയം  പൊതു അവധിയിലൂടെ ആഘോഷമാക്കി സൗദി അറേബ്യ.

0
24

റിയാദ്:: ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്കെതിരായ ചരിത്രവിജയം ഇന്ന്  പൊതു അവധിയിലൂടെ ആഘോഷിച്ചു  സൗദി അറേബ്യ. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് രാജ്യത്ത് ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചത്. സ്വകാര്യ–സർക്കാർ മേഖലകൾക്കും വിദ്യാർഥികൾക്കും അവധിയായിരിക്കും.

https://twitter.com/spagov/status/1595074553541464065?t=7Ggh7_2dDQahAIy_LKnDpA&s=19

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജൻറീനയെ സൗദി അറേബ്യ അട്ടിമറിച്ചത് . 48–ാം മിനിറ്റിൽ സാല അൽ ഷെഹ്റിയും 53–ാം മിനിറ്റിൽ സാലെം അൽ ഡവ്‌‍സാരി എന്നിവരാണ് സൗദിക്കായി ഗോൾ നേടിയത്.