അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഫാമിലി വിസ അനുവദിക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി

കുവൈത്ത് സിറ്റി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന അഞ്ച് വയസ്സിന് താഴെയുള്ള പ്രവാസികളുടെ കുട്ടികൾക്ക് ഫാമിലി വിസ അനുവദിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെ ഇമിഗ്രേഷൻ, പാസ്‌പോർട്ട് അഫയേഴ്‌സ് വകുപ്പുകൾ അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

കുട്ടികൾക്ക് വിസ ലഭിക്കുന്നതിന് ആവശ്യമായ എല്ലാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പ്രവാസികളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഫാമിലി വിസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ – അപേക്ഷകന് പ്രതിമാസം  500 ദിനാറിൽ കുറയാത്ത ശമ്പളം വേണം , അച്ഛനും അമ്മയ്ക്കും കുവൈറ്റിലുള്ള സാധുവായ റസിഡൻസ് പെർമിറ്റുകൾ ഉണ്ടായിരിക്കണം, കുട്ടിയുടെ പ്രായം അഞ്ച് വർഷത്തിൽ താഴെ ആയിരിക്കണം.

അതേസമയം,  ക്യാബിനറ്റ് തീരുമാനപ്രകാരം ചില പ്രൊഫഷനിൽ ഉള്ളവർക്ക് ശമ്പളപരിധിയിൽ ഇളവ്ന നൽകിയിട്ടുണ്ട്, അല്ലെങ്കിൽ കുട്ടിയുടെ പ്രായം ഒരു വയസ്സിൽ താഴെയാണെങ്കിൽ, അച്ഛനും അമ്മയ്ക്കും സാധുവായ താമസസ്ഥലമുണ്ടെങ്കിൽ, വകുപ്പ് ഡയറക്ടറുടെ അംഗീകാര പ്രകാരം ശമ്പളപരിധിയിൽ ഇളവ് നൽകും