ലോകകപ്പ് ഗാലറിയിലിരിക്കെ പ്രവാസിയെ തേടിയെത്തിയത് ഭാഗ്യവാർത്ത. പ്രവാസിയായ ഹരി ജയറാമിനെയാണ് ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത്. അബുദാബി ബിഗ് ടിക്കറ്റിന്റെ നവംബര്‍ മാസത്തെ മൂന്നാമത് ആഴ്ചയിലെ ഇ-നറുക്കെടുപ്പില്‍ രണ്ട് കോടി രൂപ ഹരി ജയറാം സ്വന്തമാക്കി. ഈ മാസം ബിഗ് ടിക്കറ്റിലൂടെ മില്യനയറാകുന്ന ആറുപേരില്‍ ഒരാളാണ് ഹരി .
കഴിഞ്ഞ എട്ടു വർഷമായി യുഎഇയിൽ ഹോട്ടൽ മാനേജ്മെൻറ് രംഗത്ത് പ്രവർത്തിക്കുന്ന ഹരി ദുബായിലാണ്താ മസിക്കുന്നത്. കഴിഞ്ഞ ഒന്നരവർഷമായി അദ്ദേഹം രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്ന് ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്.