ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ആരംഭിച്ച ആദ്യ നാല് ദിവസങ്ങളില്‍, ദോഹ മെട്രോയിലും ലുസൈല്‍ ട്രാമിലുമായി യാത്ര ചെയ്തത് 25 ലക്ഷത്തിലേറെ പേര്‍. ലോകകപ്പ് സ്റ്റേഡിയങ്ങള്‍, ഫാന്‍ സോണുകള്‍, വിനോദ കേന്ദ്രങ്ങള്‍, ടൂറിസം സെന്ററുകള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ നവംബര്‍ 20 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ 2,442,963 യാത്രക്കാരെയാണ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചതെന്ന് ഖത്തര്‍ റെയില്‍വേ കമ്പനിയായ ഖത്തര്‍ റെയില്‍ അറിയിച്ചു. ദോഹ മെട്രോയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിച്ച ദിവസങ്ങളായിരുന്നു ഇത്. മൂന്ന് ലൈനുകള്‍ വഴി വിവിധ ടെര്‍മിനലുകളിലേക്ക് 2,351,244 പേരാണ് കഴിഞ്ഞ നാലു ദിവസങ്ങളില്‍ യാത്ര ചെയ്തത്.