ഫുഡ്ബോൾ മാത്രമല്ല ഒന്നും പരിധിക്കപ്പുറം കടന്ന് സാമാന്യ ബുദ്ധി പോലും ചോദ്യം ചെയ്യാത്ത തരം അന്ധമായ ആരാധനയും മൂഢത്വവും ആവരുത്. കായിക വിനോദങ്ങൾ വ്യക്തി താൽപര്യങ്ങളാണ് പക്ഷേ ഇപ്പോൾ കാണുന്നത് അതിരുകടന്ന വ്യക്തി ആരാധനയും ധൂർത്തുമാണ്. ഇത് സംബന്ധിച്ച സംവാദങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലത്രയും
ഫുട്ബോൾ ലോകകപ്പ് വിഷയത്തിൽ ആരാധന അതിരുവിട്ട് വ്യത്യസ്ത സംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് വരെ നമ്മൾ കണ്ടു. ആരാധന തെളിയിക്കുന്നത് ഇത്തരത്തിൽ തെരുവ് യുദ്ധങ്ങളിലും ലക്ഷങ്ങൾ ചിലവാക്കി കട്ടൗട്ടുകളും തോരണങ്ങളും തീർത്തല്ല. എന്തിലും മിതത്വം പാലിക്കുന്നതാണ് വ്യക്തിജീവിതത്തിൽ ഗുണകരമായി തീരുകയുള്ളൂ.
കായിക വിനോദങ്ങളെ ഒരു മതവും നിരുത്സാഹപ്പെടുത്തുന്നില്ല. എന്നാൽ കായിക ലഹരിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്. കായിക വിനോദങ്ങൾ മാനസിക ഉല്ലാസത്തിനാണ് എന്നാൽ അന്ധമായ ആരാധന സാമൂഹിക വിപത്തായി മാറിയെന്ന് വരെ വരാം.
ഇക്കാര്യത്തിൽ മാത്രമല്ല ആഘോഷങ്ങളിലും വിവാഹങ്ങളിലും രാഷ്ട്രീയപാർട്ടികളുടെ നടന്നുകൊണ്ടിരിക്കുന്ന ദുർവ്യത്തെക്കുറിച്ചും പറയേണ്ടതുണ്ട്. അത്യാഡംബരമായാണ് ഇന്ന് പല വിവാഹങ്ങളും നടക്കുന്നത് വിശ്വാസപരമായ ചടങ്ങുകളിലും വലിയ ദുർവ്യയം നടക്കുന്നുണ്ട്. വിമർശിക്കുന്നവർ കായിക വിനോദത്തിനെതിരെ മാത്രമായി വിമർശനത്തെ ചുരുക്കരുത്. സമൂഹത്തെ ആകെ ബാധിക്കുന്ന ദുർവ്യയങ്ങളെ കൂടെ നഖശികാന്തം എതിർക്കേണ്ടതുണ്ട്