സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 32 വെയർഹൗസുകൾ അഗ്നിശമനസേനാ വിഭാഗം അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: സുലൈബിയയിൽ അഗ്നി പ്രതിരോധ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച 32 സംഭരണശാലകൾ അഗ്നിശമന സേന വ്യാഴാഴ്ച അടച്ചു പൂട്ടി.
എളുപ്പും തീപിടിക്കാൻ സാധ്യതയുള്ള ടയർ, എണ്ണ, മരം എന്നിവ യാതൊരു സുരക്ഷയും ഇല്ലാത്ത രീതിയിൽ കൈകാര്യം ചെയ്ത 32 വേർഹൗസുകൾ ആണ് അടച്ചത് എന്ന് പബ്ലിക് ഫയർ ഫോഴ്‌സ് ഫോർ പ്രിവൻഷൻ സെക്ടർ ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് പറഞ്ഞു. പൊതു സുരക്ഷ, അഗ്നിശമന സേനാംഗങ്ങളുടെ സുരക്ഷ, പരിസ്ഥിതിയുടെ സുരക്ഷ എന്നിവ മുൻനിർത്തിയാണ് നടപടി.
ആഭ്യന്തര മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ്, ഫിഷ് റിസോഴ്‌സസ് എന്നിവയുമായി സഹകരിച്ച് ജനറൽ ഫയർ ഫോഴ്‌സ് നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി പബ്ലിക് റിലേഷൻസ് വകുപ്പ് വ്യക്തമാക്കി.