ഗോകുലം കലാക്ഷേത്ര കുവൈത്തിൻ്റെ ‘നൃത്തോത്സവ്’, ഡിസംബർ 16ന് അബ്ബാസിയയിൽ നടത്തും

0
31

രണ്ടര പതിറ്റാണ്ടോളം കലാപാരമ്പര്യമുള്ള ഗോകുലം കലാക്ഷേത്ര കുവൈത്തിൻ്റെ പതിനൊന്നാം അരങ്ങേറ്റ പരിപാടിയായ നൃത്തോത്സവ്, പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ഡിസംബർ 16 വെള്ളിയാഴ്ച Aspire Indian International school അബ്ബാസിയയിൽ വച്ച് നടത്തുന്നു.  നൃത്തോത്സവ് വേദിയിൽ ഭരതനാട്യം മോഹിനിയാട്ടം കുച്ചിപ്പുടി എന്നിവയിലായി 96 കുട്ടികളാണ് അരങ്ങേറ്റം കുറിക്കുന്നത്. കൂടാതെ ഭരതനാട്യത്തിൽ മുതിർന്നവരും ഈ വേദിയിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. വൈകീട്ട് മൂന്നുമണി മുതലാണ് പരിപാടി  ആരംഭിക്കുന്നത്

അബ്ദുൽ റഹ്മാൻ ഇബ്രാഹിം അൽ മജീദ് ( ചെയർമാൻ അൽ മജീദ് ട്രേഡിങ്  കമ്പനി) ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഡോക്ടർ സുസോവന സുജിത്ത് നായർ ( മെഡിക്കൽ ഓങ്കോളജിസ്റ്റ്), സജീവ് നാരായണൻ ( പ്രസിഡന്റ് സാരഥി കുവൈറ്റ്), ഫാദർ ലിജു പൊന്നച്ചൻ ( സെന്റ് ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക കുവൈറ്റ്) എന്നിവർ മറ്റ് വിശിഷ്ടാതിഥികൾ ആയിരിക്കും.

നൃത്ത വേദിക്ക് പാശ്ചാത്തല സംഗീതം ഒരുക്കുക കലാമണ്ഡലം സാഗർ ദാസ് ( വോക്കൽ), കലാമണ്ഡലം സുബീഷ്( മൃദംഗം), ഗാനഭൂഷണം ശ്രീജിത്ത് ( വയലിൻ), എന്നിവരോടൊപ്പം കുവൈറ്റിൽ നിന്നും രാജേഷ് റാം( വോക്കൽ), ഹരിദാസ് കുറുപ്പ്( നട്ടുവാങ്കം) എന്നിവരാണ്.

നൃത്ത അധ്യാപന രംഗത്ത് 30 വർഷത്തിലേറെ പരിചയമുള്ള  ഗോകുലം ഹരിയാണ് ഗോകുലം കലാക്ഷേത്രയ്ക്ക് നേതൃത്വംനൽകുന്നത്.കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിലെ അധ്യാപകൻ കൂടിയാണ്അദ്ദേഹം.   അബ്ബാസിയ,സാൽമിയ, ഖൈത്താൻ എന്നീ മൂന്ന് ബ്രാഞ്ചുകളിലായി പ്രവർത്തിക്കുന്ന  ഗോകുലം കലാക്ഷേത്രയിൽ ഇതുവരെ നൃത്ത പഠനം പൂർത്തിയാക്കിയത് കുട്ടികളും മുതിർന്നവരും ആയി ആയിരത്തിൽ പരം ആളുകളാണ്.