5 വയസ് വരെ പ്രായമായ മൂവായിരത്തോളം കുട്ടികൾകൾക്ക് കുവൈത്ത് കുടുംബ വിസ അനുവദിച്ചു

0
30

കുവൈത്ത് സിറ്റി :   5 വയസ് വരെ പ്രായമായ മൂവായിരത്തോളം കുട്ടികൾകൾക്ക് കുവൈത്ത് കുടുംബ വിസ അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ. കഴിഞ്ഞ 20 ദിവസത്തെ കണക്കനുസരിച്ചാണിത്. കുടുംബ വിസ നൽകുന്നത് നിർത്തലാക്കിയത് മൂലം നാട്ടിൽ കുടുങ്ങിയവരിൽ ഭൂരിഭാഗവും ഒരു വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണ്.  കഴിഞ്ഞ നവംബർ 20 മുതലാണ് 5 വയസ്സിനു താഴെ പ്രായമായ കുട്ടികൾക്ക് കുടുംബ വിസ നൽകാനുന്നത് പുനരാരംഭിക്കുവാൻ മന്ത്രാലയം തീരുമാനിച്ചത്. അതേ സമയം ഭാര്യ,5 വയസ്സിനു മുകളിൽ പ്രായമായ മക്കൾ, എന്നിവർക്കുള്ള കുടുംബ, സന്ദർശക വിസകൾ എന്ന് പുനരാരഭിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച് വരും ദിവസങ്ങളിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്..