കുവൈത്ത് സിറ്റി: അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ ഫൈനൽ എക്സാംസ് റദ്ദാക്കുന്നതിന്റെ ആഘാതം നിർണ്ണയിക്കാൻ, വിദ്യാഭ്യാസ മന്ത്രാലയം അധ്യാപകർ, വകുപ്പ് മേധാവികൾ, പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ എന്നിവരുടങ്ങിയ സംഘത്തെ രൂപീകരിച്ചതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട സമയത്ത്, മന്ത്രിതല തീരുമാനപ്രകാരം ഈ പരീക്ഷകൾ റദ്ദാക്കിയിരുന്നു. ഇത് ഇപ്പോഴും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച്, അഞ്ചാം ക്ലാസ് വിദ്യാർത്ഥികളെ തുടർച്ചയായ മൂല്യനിർണ്ണയത്തിലൂടെയാണ് ഇന്റർമീഡിയറ്റ് ഘട്ടത്തിലേക്ക് മാറ്റുകയാണ്. ഈ പരിവർത്തനം കാരണം മന്ത്രാലയത്തിന് അമിതമായ ചിലവുകൾ വഹിക്കേണ്ടി വന്നു,പ്രാഥമിക ഘട്ടത്തിൽ നടപ്പിലാക്കിയ ഓട്ടോമാറ്റിക് എലവേഷന് സമാനമാണ് ഇതെന്നാണ് വിലയിരുത്തൽ.
Home Middle East Kuwait അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ ഫൈനൽ എക്സാംസ് റദ്ദാക്കുന്നതിന്റെ ആഘാതം നിർണ്ണയിക്കാൻ സമിതി