കുവൈത്തിൽ കാർ എമിഷൻ പരിശോധന ഫീസ് വരും ആഴ്ചകളിൽ നിശ്ചയിക്കും

0
11

കുവൈത്ത് സിറ്റി: കാർ എമിഷൻ പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക കാര്യങ്ങളും ഇപിഎയും ആഭ്യന്തര മന്ത്രാലയവും പൂർത്തിയാക്കിയതായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ അഹമ്മദ് സ്ഥിരീകരിച്ചു. ഇപിഎ ടെസ്റ്റിനുള്ള ഫീസ് വരും ആഴ്ചകളിൽ നിശ്ചയിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയിൽ നിന്നുള്ള സ്പെഷ്യലൈസ്ഡ് ജീവനക്കാരുടെ സാന്നിധ്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്രങ്ങളിലായിരിക്കും പരിശോധന നടക്കുക. കാർ എക്‌സ്‌ഹോസ്റ്റുകൾ പ്രാദേശികവും അന്തർദ്ദേശീയവുമായ മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പാക്കുകയാണ് ഇതിനായി കരാർ നൽകുന്ന കമ്പനികളുടെ പങ്ക്.