കുവൈറ്റ് സിറ്റി: തുല്യ വേതനം ആവശ്യപ്പെട്ട് കുവൈത്തിലെ സ്വകാര്യ എണ്ണമേ എലിയിൽ തുടരെടുക്കുന്ന പൗരന്മാർ ഷുവൈഖിലെ എണ്ണ മന്ത്രാലയ ഓഫീസിന് മുന്നിൽ പ്രകടനം നടത്തി.അവർ അനുഭവിക്കുന്ന അനീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു പ്രതിഷേധം. തൊഴിൽ നിയമം 28/1969 നടപ്പാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എണ്ണക്കമ്പനികളിൽ കരാറടിസ്ഥാനത്തിൽ 14,000-ത്തിലധികം കുവൈറ്റികൾ ജോലി ചെയ്യുന്നുണ്ട്. എണ്ണ മേഖലയിലെ സർക്കാർ സ്ഥാപനങ്ങളിലെ തൊഴിലാളികളെ പോലെ തങ്ങളും ബുദ്ധിമുട്ടുള്ള അപകട സാധ്യത ഏറിയ ജോലിയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ അവർക്ക് തുല്യമായ വേതനം വേദന സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നൽകണമെന്നാണ് ആവശ്യം