എൻജിനീയർമാരുടെ രജിസ്ട്രേഷൻ, സമയപരിധി ജനുവരി 7 വരെ നീട്ടി ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എഞ്ചിനീയർമാർക്ക് എംബസിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതി പുതുക്കി നിശ്ചയിച്ചു. ജനുവരി 7 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. ഡിസംബർ 08-ന് ആരംഭിച്ച രജിസ്ട്രേഷൻ ഡ്രൈവിൽ നിരവധി ഇന്ത്യൻ എഞ്ചിനീയർമാർ  രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ചിലർ രജിസ്റ്റർ ഇനിയും ബാക്കിനിൽക്കുന്നു എന്നതിനാലാണ് തീയതി നീട്ടിയതെന്ന് എംബസി പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട് . രജിസ്റ്റർ ചെയ്യാത്തവർ താഴെ നൽകിയിരിക്കുന്ന ലിങ്കിലെ ഓൺലൈൻ ഗൂഗിൾ ഫോം പൂരിപ്പിച്ച്  രജിസ്റ്റർ ചെയ്യാം  https://forms.gle/vFJaUcijwftraCYE6