ഡൽഹി– ഡെറാഡൂൺ ഹൈവേയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ വാഹനം പകടത്തിൽപ്പെട്ടത്. ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻറെ ആരോഗ്യ നില തൃപ്തികരമെന്ന് ബിസിസിഐ അറിയിച്ചു. ഋഷഭ് പന്തിന്റെ ചികിത്സാ ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വ്യക്തമാക്കി. ഡെറാഡൂണിലെ ആശുപത്രിയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചെറിയ പരുക്കുകൾ മാത്രമാണ് ഋഷഭ് പന്തിനുള്ളതെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കിയത്.
റൂർക്കിയിലെ വീട്ടിലേക്കു അമ്മയ്ക്ക് സർപ്രൈസ് നൽകുന്നതിനായി കാറോടിച്ചു പോകുംവഴിയാണ് പന്തിന്റെ വാഹനം അപകടത്തിൽപെട്ടത്. വാഹനം ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. അദ്ദേഹം ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെ തുടർന്ന് കാറിൽ തീ പടര്‍ന്നതോടെ വാഹനത്തിന്റെ ഗ്ലാസ് തകർത്താണ് ഋഷഭ് പന്ത് രക്ഷപെട്ടത്. അപകടം നടക്കുമ്പോൾ പന്തു മാത്രമേ കാറിലുണ്ടായിരുന്നുള്ളൂവെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പ്രതികരിച്ചു. താരത്തിന് തലയ്ക്കും കാൽമുട്ടിനും കണങ്കാലിനുമാണു പരുക്കുള്ളത്.
WATCH – Rishabh Pant can be seen lying on road after meeting with an accident early morning on Friday. pic.twitter.com/RmiLfAlBOc
— TIMES NOW (@TimesNow) December 30, 2022