കുവൈത്ത് സിറ്റി: 2023ലെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം നൽകുന്നതിന് ജൂറി ശുപാർശ ചെയ്ത 27 പ്രവാസികളടെ പേരുകൾ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.ഈ പട്ടികയിൽ കുവൈറ്റിൽ നിന്നുള്ള പ്രവാസികൾ ആരുമല്ല. വിദേശത്തുള്ള ഇന്ത്യക്കാർക്ക് നൽകുന്ന പരമോന്നത ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാൻ പുരസ്ക്കാരം. ജനുവരി 8 നും 10 നും ഇടയിൽ ഇൻഡോറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ ഇത് വിതരണം ചെയ്യും.
വൈസ് പ്രസിഡന്റ് ചെയർമാനും വിദേശകാര്യ മന്ത്രി വൈസ് ചെയർമാനും മറ്റ് വ്യക്തികൾ അംഗങ്ങളുമായുള്ള ജൂറി കം അവാർഡ് കമ്മിറ്റിയാണ് പ്രവാസി ഭാരതീയ സമ്മാന് അവാർഡിനുള്ള നോമിനേഷനുകൾ പരിഗണിച്ചത്. ജേതാക്കളെ കുരി ഏകകണ്ഠമായാണ് തിരഞ്ഞെടുത്തതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
അവാർഡ് അർഹരായ പ്രവാസികൾ, ജഗദീഷ് ചേന്നുപതി ഓസ്ട്രേലിയയിൽ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ, ഭൂട്ടാനിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സഞ്ജീവ് മേത്ത, ദിലീപ് ലൗണ്ടോ കല, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ബ്രസീൽ. അലക്‌സാണ്ടർ മാലിയാക്കൽ ജോൺ ഭ്രൂണയിൽ നടത്തിയ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ, വൈകുണ്ഠം അയ്യർ ലക്ഷ്മണൻ കാനഡയിൽ കമ്മ്യൂണിറ്റി ക്കായി നടത്തിയ പ്രവർത്തനങ്ങൾ, ക്രൊയേഷ്യയിൽ നിന്ന് ജോഗീന്ദർ സിംഗ് നിജ്ജാർ കലാസാംസ്കാരിക മേഖലയിൽ നൽകിയ സംഭാവനകൾക്ക്,ഡെന്മാർക്കിൽ നിന്നും രാംജീ പ്രസാദ് ഐടി മികവിന്. എത്യോപ്യയിൽ കണ്ണൻ അമ്പലം സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ
ജർമ്മനി – മുഖോപാധ്യായ, ഗയാന – മുഹമ്മദ് ഇർഫാൻ അലി, ഇസ്രായേൽ – റീന വിനോദ് പുഷ്‌കർണ, ജപ്പാൻ – മക്‌സൂദ സർഫി ഷിയോതാനി, മെക്‌സിക്കോr രാജഗോപാൽ, പോളണ്ട് – അമിത് കൈലാഷ് ചന്ദ്ര ലാത്ത് , റിപ്പബ്ലിക് ഓഫ് കോംഗോ – പർമാനന്ദ് സുഖുമൽ ദസ്വാനി , സിംഗപ്പൂർ പിയൂഷ് ഗുപ്ത , മോഹൻലാൽ ഹീര, ദക്ഷിണ സുഡാനിൽ സഞ്ജയ്കുമാർ ശിവഭായ് പട്ടേൽ , ശ്രീലങ്ക- ശിവകുമാർ നടേശൻ , സുരിനാമി – ദേവൻചന്ദ്രഭോസ് ശർമൻ , സ്വിറ്റ്സർലൻഡ് അർച്ചന ശർമ , ട്രിനിഡാഡ് ആൻഡ് ടൊബാഗോ – ഫ്രാങ്ക് ആർതർ സീപർസാദ് , യുഎഇ – സിദ്ധാർത്ഥ് ബാലചന്ദ്രൻ , യുകെ ‘ ചന്ദ്രകാന്ത് ബാബുഭായ് പട്ടേൽ , യുഎസ് – ദർശൻ സിംഗ് ധലിവാൾ, യുഎസ് രാജേഷ് സുബ്രഹ്മണ്യം , ഉസ്ബെക്കിസ്ഥാൻ അശോക് കുമാർ തിവാരി