സുരക്ഷാ പരിശോധനയിൽ 328 പേർ അറസ്റ്റിലായി

0
25

കുവൈത്ത് സിറ്റി: ശക്തമായ സുരക്ഷാ കാമ്പയിന്റെ ഭാഗമായി രാജ്യത്തുടനീളം നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നത് തുടരുകയാണ്. അഹമ്മദി ഗവർണറേറ്റിലെ അൽ-വഫ്ര, മിന അബ്ദുല്ല മേഖലകളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ  162 പേരെ അറസ്റ്റ് ചെയ്തു. 145 പേർ സാധുവായ രേഖകളില്ലാത്തവരാണ്; 11 പേർ സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയ വരും. അബോധാവസ്ഥയിൽ ആറുപേരും  പിടിയിലായി, 60 കുപ്പി മദ്യവും പിടിച്ചെടുത്തു.  നാല് ട്രാഫിക് നോട്ടീസുകളും  നൽകി. അതേസമയം, ഫർവാനിയ ഗവർണറേറ്റിലെ സുരക്ഷാ പരിശോധനയ്ക്കിടെ  166 പേരെ വിവിധ നിയമലംഘനങ്ങൾക്ക് അറസ്റ്റ് ചെയ്തു.