കുവൈറ്റ് സിറ്റി: കുവൈറ്റിൽ വൈദ്യുതി നിരക്കിൽ 50 ശതമാനം വർധന വരുത്താൻ വൈദ്യുതി മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക ദിനപത്രമായ കുവൈറ്റ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഉൽപ്പാദനച്ചെലവ് വളരെ കൂടുതലായതിനാലാണ് ഇത് എന്നാണ് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കിയത്.
ആരോഗ്യ മന്ത്രാലയം മെഡിക്കൽ ടെസ്റ്റുകളുടെ നിരക്കുകൾ ഉയർത്താനും പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. എക്‌സ്-റേ ഉൾപ്പടെയുള്ള പരിശോധനകൾക്കും, ഓപ്പറേഷൻ ചാർജുകൾ, സ്വകാര്യ മുറികളുടെ വാടക എന്നിവയും ഉയർത്താൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ഗൈനക്കോളജിക്കൽ സേവനങ്ങളുടെ നിരക്കുകൾ ഉയർത്തുന്നതും അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.
,ട്രാഫിക് നിയമലംഘനങ്ങൾക്കും റെസിഡൻസി,ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ അനുവദിക്കുന്നത് ഉൾപടെ ഉള്ള സേവനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം ചാർജുകൾ ഉയർത്താൻ സാധ്യത ഉള്ളതായും റിപ്പോർട്ടിലുണ്ട്.