കുവൈത്തിലെ പ്രമുഖ വ്യവസായിയും എഴുത്തുകാരനുമായ ജോൺ മാത്യു നിര്യാതനായി

0
28

കുവൈത്ത് സിറ്റി  :  കുവൈത്തിലെ പ്രമുഖ വ്യവസായിയും എഴുത്തുകാരനും സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന ജോൺ മാത്യു ( 84 )  നിര്യാതനായി. എറണാകുളത്തെ തേവരയിലെ വീട്ടിലായിരുന്നു അന്ത്യം.1962 ൽ കുവൈറ്റ് ജലവൈദ്യുത മന്ത്രാലയം ജീവനക്കാരനായാണ് അദ്ദേഹം കുവൈറ്റിൽ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചത്.  ഗഹനമായ വായനയും എഴുതുമായിരുന്നു അദ്ദേഹത്തിൻ്റെ എടുത്തു പറയേണ്ട മേന്മ. ഒരു പ്രവാസിയുടെ ഇതിഹാസം എന്ന അദ്ദേഹത്തിൻ്റെ പുസ്തകം പറയുന്നത് കുവൈത്ത് ഇറാഖ് യുദ്ധത്തിൻ്റെ  പശ്ചാത്തലവും പ്രവാസികളുടെ അനുഭവങ്ങളും ആണ്, സ്വയം ഒരു കഥാപാത്രമായാണ് അദ്ദേഹം ഈ പുസ്തകം എഴുതിയത്. ശാസ്ത്രവുമായി ബന്ധപ്പെട്ട പരിണാമം എന്ന പുസ്തകവും അദ്ദേഹം  രചിച്ചിട്ടുണ്ട്. പ്രവാസികൾക്ക് വേണ്ടിയുള്ള നോർക്ക പദ്ധതികളുടെ ഔദ്യോഗിക പ്രതിനിധിയും ആയിരുന്നു അദ്ദേഹം.

വ്യവസായ രംഗത്തെക്ക് കടന്ന അദ്ദേഹം സ്വന്തം സ്ഥാപനത്തിലൂടെ മലയാളികൾ ഉൾപ്പെടെ നൂറു കണക്കിന് പേർക്ക് ജോലി നൽകുകയും ചെയ്തു. പ്രവാസത്തിന്റെ 60 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ഓഗസ്റ്റ് അവസാനത്തിലാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: രമണി. മക്കൾ: അന്ന, സാറ, മറിയ.