ന്യൂനപക്ഷ വിദ്യാർത്ഥി സ്ക്കോളർഷിപ്പുകൾ പുന:സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

0
20

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ കേന്ദ്രസർക്കാർ നിർത്തലാക്കിയ നടപടി പിൻവലിക്കണമെന്നും വിദ്യാർത്ഥികളുടെ അവകാശമായ സ്ക്കോളർഷിപ്പുകൾ പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഐ എൻ എൽ നേതാക്കളായ എൻ കെ  അബ്ദുൾ അസീസ്, അഡ്വ. മനോജ്‌ സി നായർ എന്നിവർ  കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബെർളയുമായി കൂടിക്കാഴ്ച നടത്തി. സ്ക്കോളർഷിപ്പുകൾ പുന:സ്ഥാപിക്കണമെന്നതുമായി ബന്ധപ്പെട്ട്  നൽകിയ നിവേദനം പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചതായി നേതാക്കൾ പറഞ്ഞു