സിവിൽ ഐഡ കാർഡുകൾ വീട്ടിലെത്തിക്കുന്ന സേവനം താത്കാലികമായി നിർത്തലാക്കി

0
51

കുവൈത്ത് സിറ്റി : പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സിവിൽ ഐഡ കാർഡുകൾ വീട്ടിലെത്തിക്കുന്ന സേവനം താത്കാലികമായി നിർത്തലാക്കി. ഹോം ഡെലിവറി സേവനത്തിന് നിയോഗിച്ച കമ്പനിയുമായുള്ള കരാർ പുതുക്കാത്ത സാഹചര്യത്തിൽ ആണിത് . ഈ കമ്പനിയുമായുള്ള കരാർ കാലാവധി 2021 ജൂലായിൽ അവസാനിച്ചിരുന്നു. കരാർ പുതുക്കുന്നതിനുള്ള അവസാന അഭ്യർത്ഥന 2021 ജൂലൈ 28-നാണ് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയ്ക്ക് സമർപ്പിച്ചത്.കരാർ കാലാവധി കഴിഞ്ഞിട്ടും കമ്പനി സേവനം തുടർന്നു. ഈ   സേവനങ്ങൾക്കായി കമ്പനി ഒരു ഉപഭോക്താവിൽ നിന്നും 2 ദിനാറാണ്  ഈടാക്കുന്നത്. ഇതിൽ 650 ഫിൽസ്‌ മാത്രമാണ് സിവിൽ ഇൻഫർമേഷൻ അധികൃതർക്ക് ലഭിക്കുന്നത്. ബാക്കി തുക  കമ്പനിക്കാണ് ലഭിക്കുക.

ഗാർഹിക തൊഴിലാളികൾ, പൗരന്മാർ, സർക്കാർ മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ എന്നിവർക്ക്   സാധാരണ രീതിയിലുള്ള സിവിൽ ഐ. ഡി. വിതരണത്തിൽ മുൻ ഗണന നൽകുന്നത്. സ്വകാര്യ കമ്പനി തൊഴിലാളികൾക്കും ആശ്രിത വിസക്കർക്കൂം ഐഡി കാർഡ് അനുവദിക്കുന്നതിലെ കാലതാമസം മാസങ്ങളോളം തുടർന്നേക്കാം