തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ഭൂകമ്പത്തെ തുടർന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ 10 പ്രവിശ്യകളിൽ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുർക്കിയിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3,549 ആയി ഉയർന്നു, വടക്കൻ സിറിയയിൽ ഉൾപ്പെടെ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 കവിഞ്ഞതായി എർദോഗൻ പറയുന്നു. ലോകമെമ്പാടുമുള്ള ഒട്ടനവധി രാജ്യങ്ങൾ തുർക്കിക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.