കെട്ടിടങ്ങളിൽ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കണം എന്നാവശ്യം

0
19

കുവൈത്ത് സിറ്റി : കുവൈത്തിൽ ഭൂകമ്പം നേരിടുന്നതിനും സമീപ പ്രദേശങ്ങളിൽ  ഉണ്ടാകുന്ന ഭൂകമ്പം മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനുമയി  പദ്ധതികൾ വേഗത്തിൽ നടപ്പാക്കണം എന്നും ഭൗമ ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടു. കുവൈത്ത് സൊസൈറ്റി ഫോർ എർത്ത് സയൻസസിന്റെ സഹകരണത്തോടെ കുവൈത്ത് സൊസൈറ്റി ഫോർ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ സബാഹ് അൽ-അഹമ്മദ് സെന്റർ ഫോർ എൻവയോൺമെന്റൽ സംഘടിപ്പിച്ച  ചർച്ചയിൽ ആണ് ഈ ആവശ്യം ഉയർന്നത്.

രാജ്യത്തെ കെട്ടിടങ്ങൾക്ക് ഒരു ബിൽഡിംഗ് കോഡ് അനുവദിക്കുന്ന നടപടി വേഗത്തിലാക്കണം . ഉയരമുള്ള  കെട്ടിടത്തിലെ താമസക്കാർക്കും ജീവനക്കാർക്കും ഭൂകമ്പ മുന്നറിയിപ്പ് നൽകുന്നതിന് കെട്ടിടങ്ങളുടെ താഴെയും മധ്യത്തിലും മുകൾ ഭാഗത്തും സെൻസറുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും സെമിനാറിൽ ഉയർന്നു. കെട്ടിടങ്ങളിൽ നിന്ന് അടിയന്തിരമായി ആളുകളെ  ഒഴിപ്പിക്കുവാനും അപകടങ്ങൾ ഒഴിവാക്കുവാനും ഇതുവഴി സാധിക്കുമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.

. അറേബ്യൻ പെനിൻസുലയുടെ വടക്കു കിഴക്ക് ഭാഗത്തെ പ്ളേറ്റിൽ സംഭവിക്കുന്ന ചലനം കുവൈത്തിനെയും ബാധിച്ചേക്കാം.കുവൈത്തിനെ നേരിട്ട് ബാധിച്ചേക്കാവുന്ന രണ്ട് പ്രഭവ കേന്ദ്രങ്ങളാണ് രാജ്യത്തുള്ളത്. . അതിൽ ഒന്ന് തെക്ക് ഭാഗത്ത് അൽ-മനഖീഷ്, ഉമ്മുഖദീർ പ്രദേശങ്ങളും മറ്റൊന്ന് രാജ്യത്തിന്റെ വടക്ക് ഭാഗത്തെ അൽ-റൗദതൈൻ, അൽ-സബ്രിയ എന്നീ പ്രദേശങ്ങളുമാണ്. കുവൈത്തിലെ ഭൂകമ്പത്തിന്റെ ആഘാതം താരതമ്യേനെ പരിമിതമാണ്. റിക്ടർ സ്കെയിലിൽ 5 ഡിഗ്രി വരെ തീവ്രതയുള്ള ചലനങ്ങൾ ഉണ്ടായാൽ പോലും അത് വിനാശകരമായി മാറില്ല.രാജ്യത്തിന്റെ തീരപ്രദേശങ്ങളിൽ മാത്രമായാണ് അവ അനുഭവപ്പെടാറുള്ളൂ എന്നും കുവൈത്ത് നാഷണൽ സീസ്മോളജിക്കൽ നെറ്റ്‌വർക്കിന്റെ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ അൻസി പറഞ്ഞു.