കുവൈറ്റ് സിറ്റി: വഫ്ര പ്രദേശത്ത് താമസിക്കുന്ന ഇന്ത്യക്കർക്കായി ഇന്ത്യൻ എംബസി’കോൺസുലർ ക്യാമ്പ്’ നടത്തും.കോൺസുലർ ക്യാമ്പ് ഫെബ്രുവരി 18 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ വഫ്രയിലെ ഫൈസൽ ഫാമിൽ (ബ്ലോക്ക് – 09, ലൈൻ – 10, റോഡ് – 500 അൽ-വഫ്ര ഫാമിലി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപം, അൽ – വഫ്ര) നടക്കും.
കോൺസുലാർ ക്യാമ്പിൽ, പാസ്‌പോർട്ട് പുതുക്കൽ, (ഓൺലൈൻ ഫോം പൂരിപ്പിക്കൽ, ഫോട്ടോഗ്രാഫ്) റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് എക്സ്ട്രാക്റ്റ്, ജനറൽ പവർ ഓഫ് അറ്റോർണി, സിഗ്നേച്ചർ അറ്റസ്റ്റേഷൻ, മറ്റ് പൊതു അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവ ലഭ്യമാകുമെന്ന് എംബസി അറിയിച്ചു.
സാക്ഷ്യപ്പെടുത്തിയ എല്ലാ രേഖകളും അവിടെത്തന്നെ വിതരണം ചെയ്യുന്നതിനാൽ പ്രവാസികൾക്ക് ഡോക്യുമെന്റ് ശേഖരിക്കാൻ എംബസിയിൽ പോകേണ്ട ആവശ്യമില്ല. സേവനങ്ങൾക്കായി ക്യാഷ് പേയ്‌മെന്റ് മാത്രമേ ക്യാമ്പിൽ സ്വീകരിക്കുകയുള്ളൂവെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.