കുവൈത്ത് സിറ്റി : ഇലക്ട്രോണിക് വിസ ആപ്ലിക്കേഷനായ കുവൈറ്റ് വിസ പരീക്ഷണ അടിസ്‌ഥാനത്തിൽ പുറത്തിറക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതുതായി കുവൈത്തിലേക്ക് വരുന്നവരുടെ തൊഴിലാളികളുടെയും സന്ദർശകരുടെയും ഉൾപ്പടെ എൻട്രി വിസ സാധുത അവർ വിമാനത്തിൽ കയറുന്നതിനു മുൻപായി പരിശോധിച്ച് ഉറപ്പു വരുത്താൻ കുവൈത്ത് വിസ ആപ്പ് വഴി സാധിക്കും. രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവർ എൻട്രി വിസയിൽ കൃത്രിമം കാട്ടി രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുവാൻ ലക്ഷ്യമിട്ടാണ് കുവൈത്ത് വിസ ആപ്പ് പുറത്തിറക്കുന്നത്.
ആപ്പ് ഔദ്യോഗികമായി നടപ്പിലാക്കിയാൽ കുവൈത്ത് ആപ്പിൽ രെജിസ്റ്റർ ചെയ്യാതെ പുതിയ തൊഴിലാളികൾക്കൊ സന്ദർശകർക്കൊ രാജ്യത്തേക്കുള്ള പ്രവേശനം അനുവദിക്കില്ല, പ്രവാസി തൊഴിലാളികൾ, കുവൈത്ത് എംബസികളിലെ ജീവനക്കാർ, എയർ ലൈൻ ജീവനക്കാർ എന്നിവർക്ക് ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് പ്രവാസി തൊഴിലാളികളുടെ എൻട്രി വിസയുടെ സാധുത ഉറപ്പാക്കാൻ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി