ശുക്രനും വ്യാഴവും നേർ രേഖയിൽ കുവൈത്തിന്റെ ആകാശ വീധികളിൽ പ്രത്യക്ഷപ്പെടും

0
25

കുവൈത്ത് സിറ്റി :  ചൊവ്വാഴ്ച മുതൽ കുവൈത്തിന്റെ ആകാശ വീധികളിൽ ഒരു അപൂർവ പ്രതിഭാസം ദൃശ്യമാകും. ഗ്രഹങ്ങളായ ശുക്രനും വ്യാഴവും നേർ രേഖയിൽ പ്രത്യക്ഷപ്പെടും. ഇത് മാർച്ച് 1 വരെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അധികൃതർ അറിയിച്ചു,

സൂര്യാസ്തമയത്തിന് ശേഷം മുതൽ പുലർച്ചെ വരെയുള്ള സമയങ്ങളിൽ ഈ അപൂർവ്വ പ്രതിഭാസം ദൃശ്യമാകും.ഇത് വർഷം തോറും സംഭവിക്കുന്നതാണെങ്കിലും ഈ വർഷം ഇത് മുമ്പത്തേക്കാൾ വ്യക്തമായും തിളക്കത്തോടെയും ദൃശ്യമാകുമെന്നും അൽ ഉജൈരി സയന്റിഫിക് സെന്റർ അധികൃതർ വ്യക്തമാക്കി.